തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെയും (ആർ.സി.സി.), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും എല്ലാ സീറ്റുകളിലേയ്ക്കും 2025 – 26 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 22 വൈകിട്ട് 4 മണിവരെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ഫോൺ : 0471 – 2332120, 2338487.
ഡിപ്ലോമ പ്രവേശനം
ചാക്ക ഗവൺമെന്റ് ഐടിഐയുടെ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടി നടത്തുന്ന ഇന്റർനാഷണൽ ഡിപ്ലോമ ഇൻ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കോഴ്സിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, വ്യക്തിത്വ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9074303488.