പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി, സിപിഐഎം നന്നാകാൻ പോകുന്നില്ല: ജി സുധാകരൻ

news image
Jun 7, 2026, 10:31 am GMT+0000 payyolionline.in

ആലപ്പുഴ: പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയെന്ന് ജി സുധാകരൻ എംഎൽഎ. വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും സുധാകരൻ പറഞ്ഞു. തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു ജി സുധാകരന്റെ വിമർശനം. നിയമസഭയിലെ മറ്റ് സിപിഐഎം നേതാക്കളെയും ജി സുധാകരൻ പരിഹസിച്ചു.

കെ എൻ ബാലഗോപാലിന് സഭയിൽ മിണ്ടാട്ടമില്ല. വി ഡി സതീശനെതിരെ പറയാൻ ഒരു നേതാക്കൾക്കും കഴിയുന്നില്ല. എഴുന്നേറ്റ് നിന്ന് പറയാൻ സഭയിൽ ആരെങ്കിലും വേണ്ടേയെന്നും അദ്ദേഹം പരിഹസിച്ചു. തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ. സഭയിലെ പ്രകടനത്തിൽ തനിക്ക് സങ്കടം തോന്നി. ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ല. വലത്തോട്ട് മുണ്ടുടുത്താൽ വലതുപക്ഷവും ആകില്ല.

ആലപ്പുഴ നഗരസഭയിൽ ചെയർപേഴ്‌സൺ ആയി ഒരുത്തിയെ കൊണ്ടുവന്ന് പിന്നീട് മറ്റൊരുത്തിയെ കൊണ്ടുവന്നു. അതുകൊണ്ട് ഭരണം എൽഡിഎഫിന് നഷ്ടമായെന്നും ജി സുധാകരൻ പറഞ്ഞു. സിപിഐഎമ്മിൽ അംഗീകാരമുള്ള യുവജന നേതാവില്ല. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടിയാണ് ലീഗ്. ഊന്നുവടിയിൽ നടക്കുന്ന സിപിഐഎം കോൺഗ്രസ് ചെളിക്കുണ്ടിലാണെന്ന് പറയുന്നു. കേരളത്തിൽ കോൺഗ്രസിന്റെ സുവർണ്ണ കാലഘട്ടമാണ്. സമൂഹത്തിൽ സിപിഐഎമ്മിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടുവെന്നും അടുത്തകാലത്തൊന്നും സിപിഐഎം നന്നാകാൻ പോകുന്നില്ലെന്നും ജി സുധാകരൻ പ്രതികരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe