റെക്കോർഡുകൾ തകർത്ത് എക്കാലത്തെയും ഉയർന്ന നിരക്കിൽ സ്വർണവില കുതിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണവില ഒരുലക്ഷം കടന്നത്. അതിന് ശേഷം വലിയ വർധനവാണ് വിലയിൽ ഉണ്ടായത്.
എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ കണ്ടുവരുന്ന ഇടിവ് വലിയ ആശ്വാസമാണ് ആളുകൾക്ക് നൽകിയത്. ഇന്നും സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 99,880 രൂപയായിരുന്നു ഒരു പവന് വില. ഇതിൽ നിന്നും 240 രൂപ കുറഞ്ഞ് ഇന്ന് 99,640 രൂപയിലേക്കെത്തി. ഒരു ഗ്രാമിന് 12,455 രൂപയാണ് ഇന്നത്തെ വില. ഡിസംബർ 28-നായിരുന്നു സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 1,04,440 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.അതെ സമയം സ്വർണവിലയിൽ ഇടിവ് ഉണ്ടായെങ്കിലും ഇത് സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി സൂക്ഷിക്കുന്നവർക്കിയിൽ ആശങ്കയ്ക്കും വഴി വച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യവുമാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
