ബംഗളൂരു: പൂജാ അവധി പ്രമാണിച്ച് ബംഗളൂരു-എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എറണാകുളം ജങ്ഷൻ-ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06147): എറണാകുളം ജങ്ഷനിൽനിന്ന് ഒക്ടോബർ അഞ്ചിന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8.15ന് ബംഗളൂരുവിൽ എത്തും.
ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06148): ബംഗളൂരുവിൽനിന്ന് ഒക്ടോബർ ആറിന് രാത്രി 10.10ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ എറണാകുളം ജങ്ഷനിലെത്തും. ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ, പൊഡനൂർ ജങ്ഷൻ, തിരുപ്പൂർ, ഈറോഡ് ജങ്ഷൻ, സേലം ജങ്ഷൻ, ബംഗാർപേട്ട്, വൈറ്റ് ഫീൽഡ്, ബംഗാർപേട്ട്, കൃഷ്ണ രാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും.
ഹുബ്ബള്ളി -കൊല്ലം സ്പെഷൽ എക്സ്പ്രസ് നേരത്തെ സർവിസ് ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 28 വരെ എല്ലാ ഞായറാഴ്ചകളിലും സർവിസ് നടത്തും. വൈകീട്ട് 3.15നാണ് ട്രെയിൻ ഹുബ്ബള്ളിയിൽനിന്നു പുറപ്പെടുക.