പൂവാറിൽ 20-കാരനെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: വിശദമായ അന്വേഷണം ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം

news image
Nov 9, 2026, 8:23 am GMT+0000 payyolionline.in

തിരുവനന്തപുരം: പൂവാർ കരിങ്കുളത്ത് 20 വയസുകാരനെ പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ശാസ്ത്രീയ പരിശോധനക്ക് ശേഷം. കിണറ്റിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ, ഭക്ഷണ പൊതി എന്നിവ പരിശോധനക്ക് അയക്കും. സംഭവ ദിവസം മകളും മുത്തച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി.

കഴിഞ്ഞമാസം 23 നാണ് സാനോജിനെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നും, രാത്രി അവിടെ തങ്ങും എന്നും പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് യുവാവിനെ കാണാതായ വിവരം കുടുംബം അറിയുന്നത്.പിന്നീട് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു പെൺസുഹൃത്തിന്റെ വീട്ടിലെ പൊട്ടകിണറ്റിൽ നിന്ന് സനോജിന്റെ മൃതദേഹം കണ്ടെത്തുന്നത്. ആഴവും, വെള്ളവും കുറഞ്ഞ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് സംശയങ്ങൾക്ക് കാരണമായി. സംഭവം കൊലപാതകം ആണെന്നും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.

ഇതിനിടെയാണ് സാനോജിന്റെ മൊബൈൽ ഫോൺ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ രണ്ട് തവണ പരിശോധന നടത്തിയിട്ടും ഫോൺ ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവദിവസം സനോജ് പെൺസുഹൃത്തിന്റെ നിർദേശപ്രകാരം ഷവർമ വാങ്ങിയിരുന്നതായുമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe