കൊയിലാണ്ടി: പെരുവട്ടൂരില്‍ യുവതിക്ക് കുറുക്കന്റെ കടിയേറ്റു. പടിഞ്ഞാറെ കണ്ടി കനാലിന് സമീപത്തായിരുന്നു സംഭവം. പടിഞ്ഞാറെ കണ്ടി മീത്തല്‍ ശ്രീനയ്ക്കാണ് കടിയേറ്റത്.
ബുധനാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ പോയി മടങ്ങിവരുന്ന മകളെ കാത്ത് കനാലിന് സമീപം നില്‍ക്കുകയായിരുന്നു. ശ്രീനയ്‌ക്കൊപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു. കുറുക്കന്‍ ശ്രീനയ്ക്കുനേരെ ചാടി വീണവീണതോടെ കുഞ്ഞുമായി കനാലിലേക്ക് ചാടുകയായിരുന്നു. ഇതോടെ കുറുക്കനും കനാലിലേക്ക് ചാടി ശ്രീനയെ ആക്രമിക്കുകയായിരുന്നു.
ശ്രീനയുടെ കൈക്കാണ് കടിയേറ്റത്. കടിയേറ്റ ശ്രീന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി.