പേരാമ്പ്ര സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്, രൂക്ഷ വിമർശനവുമായി യു.ഡി.എഫ്

news image
Oct 15, 2025, 3:33 am GMT+0000 payyolionline.in

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ അഞ്ച് യു.ഡി.എഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടയിലെ സംഘർഷത്തിലാണ് പേരാമ്പ്ര പൊലീസിന്‍റെ നടപടി. ചൊവ്വാഴ്ച രാത്രിയിലും ഇന്ന് രാവിലെയുമായി കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ ദിവസത്തെ സംഘർഷത്തിലും സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിലുമായി രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രണ്ട് കേസുകളിലായാണ് അഞ്ച് യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സ്ഫോടകവസ്തു എറിഞ്ഞെന്ന ആരോപണവും എറിഞ്ഞവരെ കുറിച്ചും ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇക്കാര്യങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസ് നിഗമനം. കൂടാതെ, ശാസ്ത്രീയ പരിശോധനയിലൂടെ സ്ഫോടകവസ്തു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് രംഗത്തെത്തി. എൽ.ഡി.എഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പേരാമ്പ്രയിൽ നടക്കാനിരിക്കെവടകര റൂറൽ പൊലീസിന് ലഭിച്ച നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികളെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.

കൂടാതെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ നയിക്കുന്ന കെ.പി.സി.സിയുടെ വിശ്വാസ സംരക്ഷണ യാത്ര ഇന്ന് കോഴിക്കോട് ജില്ലയിലേക്ക് കടക്കുന്ന സാഹചര്യത്തിലുമാണ് പൊലീസ് നടപടി. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.

ഷാ​ഫി പ​റ​മ്പി​ൽ എം.​പി പ​ങ്കെ​ടു​ത്ത യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ ​നി​ന്ന് പൊ​ലീ​സി​നു​നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞെ​ന്ന സി.​പി.​എം ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ ഈ ​സം​ഭ​വ​ത്തി​ൽ പേ​രാ​മ്പ്ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയിരുന്നു. ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ച പ്ര​ധാ​ന റോ​ഡി​ലെ ചേ​നോ​ളി ജ​ങ്ഷ​ന് സ​മീ​പ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പേ​രാ​മ്പ്ര ഡി.​വൈ.​എ​സ്.​പി എ​ൻ. സു​നി​ൽ​കു​മാ​ർ, കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ പി. ​ജം​ഷീ​ദ് എ​ന്നി​വ​രും എ​സ്.​പി​യു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന വെ​ള്ളി​യാ​ഴ്ച ഷാ​ഫി പ​റ​മ്പി​ൽ എം.​പി ഉ​ൾ​പ്പെ​ടെ 700 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് സ്ഫോ​ട​കവ​സ്തു എ​റി​ഞ്ഞ കാ​ര്യം എ​ഫ്.​ഐ.​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. പൊ​ലീ​സു​കാ​ർ​ക്ക് ഇ​ട​യി​ൽ വീ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​യ സ്ഫോ​ട​കവ​സ്തു​വി​ന്റെ വി​വ​രം എ​ന്തു​കൊ​ണ്ട് അ​ന്ന​ത്തെ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന ചോ​ദ്യം യു.​ഡി.​എ​ഫ് ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ഡി​പ്പാ​ർ​ട്മെ​ന്റ് ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ വി​ഡി​യോ നേ​ര​ത്തെ എ​ടു​ത്ത കേ​സ​ന്വേ​ഷ​ണ​ത്തി​ന് പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ സ്ഫോ​ട​കവ​സ്തു എ​റി​ഞ്ഞ​തെ​ന്ന് എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്നു. പൊ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ വീ​ണ് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ ഇ​ത് പൊ​ട്ടി​യ​താ​യും പേ​രാ​മ്പ്ര എ​സ്.​എ​ച്ച്.​ഒ പി. ​ജം​ഷി​ദ് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു​ണ്ട്.

സി.​കെ.​ജി കോ​ള​ജി​ലെ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് എ​സ്.​എ​ഫ്.​ഐ-​യു.​ഡി.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് സി.​പി.​എം- യു.​ഡി.​എ​ഫ് സം​ഘ​ർ​ഷ​ത്തി​ലും തു​ട​ർ​ന്ന് പൊ​ലീ​സു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ച​ത്. പൊലീസ് നടത്തിയ ലാത്തിചാർജിലും കണ്ണീർവാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. പൊലീസ് ആക്രമണത്തിൽ തലക്കും മൂക്കിനും പരിക്കേറ്റ ഷാഫിയെ മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് വിധേയനാക്കി.

വ്യാഴാഴ്ചത്തെ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി.

ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തു നിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്. എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

ഗ്രനേഡ് കൈയില്‍ നിന്ന് പൊട്ടി വടകര ഡിവൈ.എസ്.പി സി. ഹരിപ്രസാദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടർച്ചയായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് പൊലീസ് ഷാഫിയെ കരുതികൂട്ടി ആക്രമിക്കുന്നത്.

സ്‌​ഫോ​ട​കവ​സ്തു എ​റി​ഞ്ഞ​ത് പൊ​ലീ​സാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര​ല്ലെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍കു​മാ​ര്‍ ആരോപിച്ചു. സി.​പി.​എ​മ്മി​ന്‍റെ തി​ര​ക്ക​ഥ​ക്ക​നു​സ​രി​ച്ച് അ​ഭി​ന​യി​ക്കു​ക​യാ​ണ് പൊ​ലീ​സ്. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​ണ് സ്‌​ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് ആ​ദ്യം പ​റ​ഞ്ഞ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പൊ​ലീ​സ് യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​സ്ഥ​ല​ത്ത് പൊ​ലീ​സ് കൊ​ണ്ടു​വ​ന്ന​ത​ല്ലാ​തെ ഏ​തെ​ങ്കി​ലും സ്‌​ഫോ​ട​ക വ​സ്തു ഉ​ണ്ടെ​ങ്കി​ല്‍ അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പേരാമ്പ്രയില്‍ സ്‌ഫോടകവസ്തു എറിഞ്ഞെന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ലെന്നും ഷാഫി പറമ്പിലിന് മര്‍ദനമേല്‍ക്കുന്ന ദൃശ്യം കേരളം കണ്ടതാണെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe