പേരാമ്പ്രയിൽ വീടിനോട് ചേർന്ന അടുക്കളയ്ക്ക് തീപിടിച്ചു

news image
May 23, 2025, 8:33 am GMT+0000 payyolionline.in

പേരാമ്പ്ര: എരവട്ടൂർ മലേരി മീത്തൽ കുഞ്ഞഹമ്മദ് എന്നയാളുടെ വീടിനോട് ചേർന്ന അടുക്കളക്ക് തീ പിടിച്ചു. രാത്രി 8 മണിയോടെയായിരുന്നു സംഭവം.വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ്റെയും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡി.എം വിനോദിന്റെയും നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ അഗ്‌നിബാധ കൂടുതൽ വ്യാപിക്കാതെ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe