‘ പൊതുപ്രവർത്തനത്തിൽനിന്ന് മാറിയേക്കും ; പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ട്’ – കെ.മുരളീധരൻ എംപി

news image
Aug 22, 2023, 6:13 am GMT+0000 payyolionline.in

കോഴിക്കോട്∙ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് സൂചന നൽകി കെ.മുരളീധരൻ എംപി. പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

കെ.കരുണാകരൻ സ്മാരക നിർമാണം പൂർത്തിയായിട്ടില്ല.  ഈ ലോക്സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിൽ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുണ്ട്. വിശദ വിവരങ്ങൾ  ആറാം തീയതിക്കു ശേഷം വ്യക്തമാക്കാം എന്നും കെ. മുരളിധരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe