പൊ​തു​സ്ഥ​ല​ത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടരുന്നു

news image
Jun 3, 2023, 7:19 am GMT+0000 payyolionline.in

കൊ​ച്ചി: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ​തി​ന്​ സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ൽ വ്യാ​ഴാ​ഴ്ച മൂ​ന്ന്​ കേ​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഏ​ലൂ​ര്‍, എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​ള​മ​ശ്ശേ​രി ചേ​രാ​ന​ല്ലൂ​ര്‍ ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ പു​തി​യ ആ​ന​വാ​തി​ല്‍ ജ​ങ്​​ഷ​നി​ല്‍ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ദ്ര​വ്യ​രൂ​പ​ത്തി​ലു​ള്ള മാ​ലി​ന്യം ത​ള്ളി​യ​തി​നാ​ണ്​ അ​സം സ്വ​ദേ​ശി ഇ​ബ്രാ​ഹിം അ​ലി​ക്കെ​തി​രെ (25) ഏ​ലൂ​ര്‍ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന വാ​നും പി​ടി​ച്ചെ​ടു​ത്തു.

ഏ​ലൂ​ര്‍ എ​ച്ച്.​ഐ.​എ​ല്‍ ക​മ്പ​നി​ക്ക്​ തെ​ക്കു​വ​ശം റോ​ഡ​രി​കി​ല്‍ പ​ച്ച​ക്ക​റി മാ​ലി​ന്യം ത​ള്ളി​യ അ​സം സ്വ​ദേ​ശി​ക​ളാ​യ ആ​കാ​ശ് ക​ലി​ട്ട (26), അ​ജ​യ് മൂ​റ (24), ലോ​ഷ​ന്‍ ബോ​റ (23) എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. എ​ബ്ര​ഹാം മാ​ട​മാ​ക്ക​ല്‍ റോ​ഡി​ൽ പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ സ്മാ​ര​ക​മ​ന്ദി​ര​ത്തി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​നു വ​ട​ക്കു​വ​ശം തു​റ​സാ​യ സ്ഥ​ല​ത്ത് ആ​ശു​പ​ത്രി മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ്​ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe