പത്തനംതിട്ട: കീഴ്വായ്പൂരിൽ വീട്ടമ്മയായ ലതാകുമാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സുമയ്യ ഓണ്‍ലൈന്‍ വായ്പാ ആപ് ഇടപാടുകളിലും ഓൺലൈൻ ഓഹരി വ്യാപാരത്തിലും സജീവമായിരുന്നുവെന്ന് പൊലീസ്. ഭര്‍ത്താവും കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഇർഷാദ് അറിയാതെയായിരുന്നു സുമയ്യയുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതോടെ കടംവീട്ടാന്‍ കണ്ടെത്തിയ വഴിയാണ് മോഷണവും കൊലപാതകവും. സുഹൃത്തു കൂടിയായ ലതാകുമാരിയോട് ഒരു ലക്ഷം രൂപ വായ്പ ചോദിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. തുടർന്ന് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ലതാകുമാരി നൽകിയില്ല. ഇതോടെയാണ് സുമയ്യ കവര്‍ച്ചയ്ക്കു പദ്ധതി തയാറാക്കിയത്മല്ലപ്പള്ളി പഞ്ചായത്ത് 11–ാം വാർഡിലെ ആശാ പ്രവർത്തകയായ ലതാകുമാരിക്ക് ഒരുവർഷം മുൻപുണ്ടായ പക്ഷാഘാതത്തിന്റെ ഫലമായി ആരോഗ്യക്കുറവുണ്ടായിരുന്നു. അതുകൊണ്ട് ലതയെ എളുപ്പത്തിൽ കീഴ്പ്പെടുത്താമെന്നായിരുന്നു സുമയ്യയുടെ കണക്കുകൂട്ടല്‍. ഏഴുമാസം പ്രായമുള്ള ഇളയ കുട്ടിയുമായാണ് കൃത്യം നിറവേറ്റുന്നതിനായി സുമയ്യ പുളിമലയിലെ ലതാകുമാരിയുടെ വീട്ടിലെത്തിയത്. ലതയുടെ ഭര്‍ത്താവ് കീഴ്വായ്പൂരില്‍ ജനസേവാകേന്ദ്രം നടത്തുന്ന രാമന്‍കുട്ടി വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടിയെ അടുത്ത മുറിയില്‍ കിടത്തിയ ശേഷം ലതയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. തുടർന്ന് കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. രണ്ടരപ്പവന്റെ മാലയും ഓരോ പവൻ വീതമുള്ള 3 വളകളും എടുത്തശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.ഗുരുതരമായി പരുക്കേറ്റ ലതാകുമാരിയെ ആദ്യം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യയാണ് തീവച്ചതെന്നും തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും ഇവിടെവച്ച് കീഴ്വായ്പൂര് സബ് ഇൻസ്പെക്ടർ കെ. രാജേഷിന് ലതാകുമാരി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുമയ്യയെ പൊലീസ് നിരീക്ഷണത്തിൽ കോഴഞ്ചേരിയിലെ മഹിളാസദനത്തിലാക്കി. 11ന് വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും പൊലീസ് നായയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്നുതന്നെ, ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിലും വ്യക്തമായ തെളിവു ലഭിച്ചതോടെ സുമയ്യയാണ് കൃത്യം നടത്തിയതെന്ന് ഉറപ്പിച്ചു. ലതാകുമാരിയുടെ മോഷണം പോയ സ്വർണാഭരണങ്ങൾ പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയുടെ ഫ്ലഷ് ടാങ്കിൽനിന്ന് കണ്ടെത്തിയിരുന്നു. ലതാകുമാരിയുടെ സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ. മകൾ: താര ദ്രൗപദി (യുകെ). മരുമകൻ: കൊട്ടാരക്കര സുജിത്ഭവനിൽ സുജിത് (യുകെ).
- Home
- Latest News
- പൊലീസുകാരനായ ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പ ഇടപാടുകൾ; 50 ലക്ഷം കടം വീട്ടാൻ കവർച്ച; ഒടുവിൽ കൊലപാതകം
പൊലീസുകാരനായ ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പ ഇടപാടുകൾ; 50 ലക്ഷം കടം വീട്ടാൻ കവർച്ച; ഒടുവിൽ കൊലപാതകം
Share the news :

Oct 18, 2025, 10:07 am GMT+0000
payyolionline.in
തുലാവർഷം തകർക്കും, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, നാളെ 4 വടക്കൻ ജില്ലകളിൽ ..
തുറയൂരിൽ പ്രതിഷേധം: തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ നിയമനത്തിനെതിരെ യു.ഡി. ..
Related storeis
തുലാവർഷം തകർക്കും, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, നാളെ 4 വടക്കൻ ...
Oct 18, 2025, 9:56 am GMT+0000
പുതിയ പേര്, പുത്തന്‍ ലോഗോ; ടാറ്റയുടെ പാസഞ്ചര്‍ വാഹന വിഭാഗത്തിന് ഇനി...
Oct 18, 2025, 9:50 am GMT+0000
50 മൊബൈൽ ഫോൺ, 200 സിം കാർഡുകൾ; കോഴിക്കോട് ഫ്ലാറ്റെടുത്ത് നടത്തിയത് ...
Oct 18, 2025, 9:45 am GMT+0000
തിരുവനന്തപുരത്ത് സുഹൃത്തിൻ്റെ പ്രണയ ബന്ധത്തിലെ തർക്കം പറഞ്ഞ് തീർക്ക...
Oct 18, 2025, 9:36 am GMT+0000
സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ്; നവംബർ ഒന്നു മുതൽ സ...
Oct 18, 2025, 9:28 am GMT+0000
പട്ടാപകൽ പെണ്‍കുട്ടി കായലിലേക്ക് ചാടി; സാമ്പ്രാണിക്കൊടിയിലേക്കുള്ള...
Oct 18, 2025, 9:22 am GMT+0000
More from this section
തലസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
Oct 18, 2025, 8:05 am GMT+0000
ചേർത്തല കൊലപാതക പരമ്പര: ഐഷയെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യൻ; കോടത...
Oct 18, 2025, 7:22 am GMT+0000
ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതി: ഐസി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി...
Oct 18, 2025, 7:05 am GMT+0000
ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം: സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്ന...
Oct 18, 2025, 7:01 am GMT+0000
കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
Oct 18, 2025, 6:43 am GMT+0000
അനധികൃത മണൽക്കടത്ത്; മൂന്നു ലോറികൾ പിടികൂടി, ഡ്രൈവർ അറസ്റ്റിൽ
Oct 18, 2025, 5:50 am GMT+0000
കാബിൻ ക്രൂവിന് ഇനി ജോലിഭാരമില്ല; കൂടുതൽ വിശ്രമം ഉറപ്പാക്കി ഡി.ജി.സി...
Oct 18, 2025, 5:33 am GMT+0000
ലോൺ ആപ്പ് വഴി പണം തട്ടൽ; രണ്ട് ആന്ധ്രപ്രദേശ് സ്വദേശിക...
Oct 18, 2025, 5:21 am GMT+0000
കുട്ടികളില്ലാത്ത മുസ്ലിം വിധവക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലില...
Oct 18, 2025, 5:15 am GMT+0000
ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ്
Oct 18, 2025, 5:13 am GMT+0000
പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു
Oct 18, 2025, 5:03 am GMT+0000
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന 25കാരി...
Oct 18, 2025, 4:23 am GMT+0000
ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തി; എം.ജി മനു നമ്പൂതിരി മാളികപ്പുറം മേൽശ...
Oct 18, 2025, 4:04 am GMT+0000
16,000 -ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നെസ്ലെ
Oct 18, 2025, 3:58 am GMT+0000
മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും: വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ, ജലന...
Oct 18, 2025, 3:11 am GMT+0000