തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാകും. എസ്. ശ്യാംസുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. എ. അക്ബറിനെ ക്രൈംബ്രാഞ്ച് ഐജിയായും ടി.നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. 5 അഡീഷനൽ എസ്പിമാർക്കും 114 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്.