പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും സർക്കാർ നടപ്പിലാക്കി; പോഗ്രസ് റിപ്പോർട്ട് നാളെ അവതരിപ്പിക്കും; മുഖ്യമന്ത്രി

news image
May 22, 2025, 7:51 am GMT+0000 payyolionline.in

സർക്കാർ അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് വച്ച് നടന്ന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും അടുത്ത വർഷത്തിനുള്ളിൽ മുഴുവനും യാഥാർഥ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ പോഗ്രസ് നാളെ വൈകിട്ട് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

“സർക്കാരിന്റെ വാർഷികാഘോഷത്തിൽ വൻജന പങ്കാളിത്തമാണ് ഉണ്ടായത്. വാഗ്ദാനങ്ങൾ പാലിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നത് മറ്റ് എവിടെയും ഇല്ല. നമ്മുടെ നാടും ജനങ്ങളും പ്രകടിപ്പിച്ച ഐക്യവും ഒരുമയും അതാണ് അസാധ്യമെന്ന് കരുതിയ പലതും സാധ്യമാക്കുന്നതിലേക്ക് ഇടയാക്കിയത്. കേരളം തകരണം എന്ന് ആഗ്രഹിച്ചവർ നിരാശപ്പെടുന്ന വളർച്ചയാണ് കേരളത്തിന് നേടാനായത്. എന്നാൽ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ടായി. ഏതൊരു സംസ്ഥാനത്തിന്റെ വരുമാനം സംസ്ഥാനത്തിന്റെ മാത്രം വരുമാനം അല്ല. അതിനോടൊപ്പം കേന്ദ്രഗവൺമെൻറ് നൽകുന്ന വിഹിതം ഉണ്ട്. ദർഭാഗ്യവശാൽ നമുക്ക് വലിയ ദുരനുഭവമാണ് ഉണ്ടായത്. മാനദണ്ഡങ്ങൾക്ക് അനുസ്മൃദ്ധമായി കേന്ദ്രവിഹിതം ലഭിച്ചില്ല. കടം എടുക്കുന്നതിൽ അർഹതപ്പെട്ടതി കേന്ദ്ര സർക്കാർ നിഷേധിക്കുന്ന നില ഉണ്ടായി. എന്നാൽ ഇതിനെയെല്ലാം അതീ ജീവിക്കുന്നതിൽ നല്ല വിജയം നേടാനായി”. അദ്ദേഹം യോഗത്തിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe