പ്രതിഷേധം ശക്തം; ഇറാൻ ഭരണകൂടം ഹിജാബ് നിയമം പിൻവലിച്ചു

news image
Dec 18, 2024, 9:42 am GMT+0000 payyolionline.in

ടെഹ്‍റാൻ > വിവാദമായ ഹിജാബ് നിയമം പിൻവലിച്ച് ഇറാൻ ഭരണകൂടം. ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം താത്ക്കാലികമായി പിൻവലിക്കുന്നതിന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തീരുമാനിച്ചത്. സ്ത്രീകളും പെൺകുട്ടികളും മുടി, കൈ കാലുകൾ എന്നിവ പൂർണ്ണമായി മറയും വിധത്തിൽ ഹിജാബ് ധരിക്കണമെന്നാവശ്യപ്പെടുന്ന നിയമം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു ഇറാൻ അറിയിച്ചിരുന്നത്. 2023 സെപ്തംബറിലാണ് ഇറാൻ പാർലമെന്റ് ബില്ലിന് അംഗീകാരം നൽകിയത്.

വൻതുക പിഴയും 15 വർഷം വരെ തടവും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ ബിസിനസുകൾ ബാൻ ചെയ്യുന്നതുമടക്കമുള്ള കർശനമായ ശിക്ഷകൾ അനുശാസിക്കുന്ന നിയമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണുയർന്നത്. ഒക്ടോബറിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്തിരുന്നു. ഹിജാബ് ധരിക്കാത്തവരെ ചികിത്സിക്കുന്നതിന് രാജ്യവ്യാപകമായി ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനവും ഇറാൻ നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe