പ്രധാനമന്ത്രി മോദിയുടെ മിന്നൽ നീക്കം; ബെംഗളൂരുവിൽ സബർബൻ എത്തിയേക്കും? മെട്രോയ്ക്കൊപ്പം മറ്റൊരു വമ്പൻ സംവിധാനവും

news image
Jan 18, 2026, 3:02 am GMT+0000 payyolionline.in

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ സബർബൻ ട്രെയിൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലെന്ന് റിപ്പോർട്ട്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതും ചെലവ് വർധിച്ചതുമായ രണ്ട് വലിയ പദ്ധതികളിൽ അവലോകന ചർച്ച നടന്നു.2025 ഡിസംബർ 31നാണ് കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ രണ്ട് വലിയ പദ്ധതികളെക്കുറിച്ച് അവലോകനന ചർച്ചകൾ നടന്നത്. ഈ പദ്ധതികളിൽ വേഗത്തിൽ പുരോഗതിയുണ്ടാക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ബെംഗളൂരു സബർബൻ റെയിൽവേ പ്രോജക്റ്റും തെലങ്കാനയിലെ ജെ ചോക റാവു ദേവഡുല ലിഫ്റ്റ് ഇറിഗേഷൻ സ്കീമുമാണ് പ്രധാനമന്ത്രി അവലോകനം ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe