ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും തുടർന്നുണ്ടായ ഇന്ത്യ – പാക് സംഘർഷത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം തകർത്ത് ഇന്ത്യ. ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നെത്തിയത്. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു.പഞ്ചാബിലെ അമൃത്സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്.അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്ര വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന് സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു. സൈനിക നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടേയുള്ളൂവെന്നും, പ്രകോപനം തുടര്‍ന്നാല്‍ മറുപടി ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്നും മോദി താക്കീത് നല്കി. വ്യാപാരവും ചര്‍ച്ചകളും ഭീകരതക്കൊപ്പം പോകില്ലെന്നും, ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
- Home
- Latest News
- പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ പാക് ഡോണുകളെത്തി; തകർത്ത് ഇന്ത്യ
പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ പാക് ഡോണുകളെത്തി; തകർത്ത് ഇന്ത്യ
Share the news :
May 13, 2025, 2:59 am GMT+0000
payyolionline.in
ഇനി ടൊവിനോയുടെ വരവ്; മറ്റൊരു ഹിറ്റിന് തയ്യാറെടുത്ത് നരിവേട്ട, റിലീസ് തിയതി ..
‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ ..
Related storeis
കെഎസ്ആർടിസി തിരുവനന്തപുരം-ബാംഗ്ലൂർ സെക്ടറിലെ എല്ലാ ബസുകളും സീറ്റർ ക...
Nov 19, 2025, 5:04 pm GMT+0000
കോഴിക്കോട് ഉൾപ്പെടെ ആറു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
Nov 19, 2025, 4:51 pm GMT+0000
ശബരിമലയില്‍ നിയന്ത്രണം; ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 ആയി ക്രമ...
Nov 19, 2025, 3:18 pm GMT+0000
ആസ്തമ രോഗികൾ ഉപയോഗിക്കുന്ന മരുന്നിനും വ്യാജൻ; 2 ലക്ഷത്തിലധികം രൂപയു...
Nov 19, 2025, 2:29 pm GMT+0000
‘ചെങ്കോട്ട മുതൽ കശ്മീർവരെ ആക്രമിക്കും, ഞങ്ങളത് ചെയ്തു’; ഭീകരാക്രമണത...
Nov 19, 2025, 2:09 pm GMT+0000
പട്ടാപ്പകൽ വൻ കൊള്ള: ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി എടിഎമ്മിൽ നിറയ്ക്...
Nov 19, 2025, 12:14 pm GMT+0000
More from this section
അറട്ടൈ ആപ്പില്‍ ഇനി സുരക്ഷ ഉറപ്പ്, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചര്‍...
Nov 19, 2025, 10:14 am GMT+0000
ബീമാപള്ളി ഉറൂസ്: തിരുവനന്തപുരത്ത് 22ന് പ്രാദേശിക അവധി
Nov 19, 2025, 10:10 am GMT+0000
സ്കൂട്ടിയിൽ പോകുകയായിരുന്ന യുവതിക്ക് നേരെ സ്പ്രേ ആക്രമണം
Nov 19, 2025, 9:58 am GMT+0000
റോഡിലൂടെ പോയ യാത്രക്കാരന്റെ ചെവിക്ക് കടിച്ച് വളർത്തുനായ, സംഭവം എറണാ...
Nov 19, 2025, 9:47 am GMT+0000
അരക്കോടിയോളം തട്ടിയെടുത്തു, വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി പണം...
Nov 19, 2025, 9:20 am GMT+0000
റെയിൽവേയിൽ വീണ്ടും വൻ അവസരം; അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
Nov 19, 2025, 8:48 am GMT+0000
കേരളത്തിൽ സ്വർണവില കുത്തനെ ഉയർന്നു
Nov 19, 2025, 8:18 am GMT+0000
വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്...
Nov 19, 2025, 8:01 am GMT+0000
ക്ലൗഡ് ഫ്ലെയർ ഡൗൺ : ലോകമെമ്പാടും വെബ് സേവനങ്ങൾക്ക് വലിയ തടസം
Nov 19, 2025, 7:59 am GMT+0000
വടകരയിൽനിന്നുള്ള വിദ്യാർത്ഥികളുടെ പഠനയാത്രാ ബസ് കർണാടകയിൽ മറിഞ്ഞു; ...
Nov 19, 2025, 7:26 am GMT+0000
പയ്യോളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം ആരംഭിച്ചു
Nov 19, 2025, 7:06 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾക്കും അനുമതി വ...
Nov 19, 2025, 6:27 am GMT+0000
30ന് മുമ്പ് കെവൈസി പുതുക്കണം -പിഎൻബി
Nov 19, 2025, 6:23 am GMT+0000
ജമ്മു കശ്മീരിൽ ജയ്ഷെ ആക്രമണ ഭീഷണി; പരിചിതമല്ലാത്ത വാഹനങ്ങൾ കണ്ടാൽ അ...
Nov 19, 2025, 6:13 am GMT+0000
ശബരിമലയിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈകോടതി; സ്ത്രീകളും കുട്ടികളു...
Nov 19, 2025, 6:06 am GMT+0000

