ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡെല്‍ഹി സര്‍വ്വകലാശാല. നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ നിര്‍ദേശമുണ്ട്.തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
കറുത്ത വസ്ത്രം പാടില്ല.പരമാവധി വിദ്യാര്‍ത്ഥികള്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പാക്കാന്‍ അറ്റന്‍ഡന്‍സ് അധികം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. 5 അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. കറുത്ത വസ്ത്രം അനുവദിക്കില്ലെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംധടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.