കാസർകോട്: പത്താം ക്ലാസ് വിദ്യാർഥിക്ക് പ്രധാനാധ്യാപകന്‍റെ ക്രൂര മർദനം. മർദനത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നു. കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെയാണ് വിദ്യാർഥിയെ പ്രധാനാധ്യാപകന്‍ എം. അശോകൻ മർദിച്ചത്. അസംബ്ലിക്കിടെ വിദ്യാർഥി കാലുകൊണ്ട് ചരൽ നീക്കി കളിച്ചത് കണ്ട് പ്രധാനാധ്യാപകൻ പ്രകോപിതനാകുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ച് മറ്റു വിദ്യാർഥികളുടെയും അധ്യാപകരുടെയും മുന്നിൽവെച്ച് അടിക്കുകയായിരുന്നു. കരഞ്ഞ കുട്ടിയെ ചെവിയിൽ വേദന കഠിനമായതോടെ ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് കർണപുടം പൊട്ടിയ വിവരം പൊട്ടിയത് മനസ്സിലായത്. സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.
പ്രധാനാധ്യാപകന്‍റെ മർദനത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നു; ക്രൂരത അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ നീക്കിയതിന്

Aug 18, 2025, 4:48 am GMT+0000
payyolionline.in
എൽ ഡി എഫ് അയനിക്കാട് വി.എസ്സ് അച്യുതാനന്ദൻ അനുസ്മരണവും രാഷ്ട്രീയ വിശദീകരണ ചട ..
ദേശീയപാതയിൽ വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നത് പതിവാകുന്നു