പ്രവാസി ഇൻഷുറൻസ് പ്രീമിയം കൂട്ടാതെ മറ്റ് വഴിയില്ല: മുഖ്യമന്ത്രി

news image
Oct 29, 2026, 7:56 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്രവാസി ഇൻഷുറൻസ് പ്രീമിയം കൂട്ടാതെ മറ്റ് വഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇൻഷുറൻസ് കമ്പനികൾക്കും വലിയ നഷ്ടമുണ്ടായി. കഴിഞ്ഞ തവണ എടുത്തിരുന്ന ന്യു ഇന്ത്യ ഇൻഷുറൻസ് ക്വട്ടേഷൻ തന്നില്ല. ക്ഷേമനിധിയിൽ 700 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. പ്രവാസി സംഘടനകൾ കൂടി ഇക്കാര്യത്തിൽ ഇടപെടണം. മൂന്നുമാസത്തെ പെൻഷൻ നൽകാനുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടി പ്രവാസികൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രവാസികളുടെ ചികിത്സാ സുരക്ഷ ലക്ഷ്യമിട്ട് മുൻ സർക്കാരാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. പുതിയ നിരക്ക് അനുസരിച്ച്, 51 മുതൽ 60 വയസ്സുവരെ പ്രായപരിധിയിലുള്ള പ്രവാസിക്ക് അഞ്ച് ലക്ഷം രൂപയുടെ ഫാമിലി പോളിസിക്ക് അടക്കേണ്ട പ്രീമിയം തുക 35,664 രൂപയായി. നേരത്തെ ഇതേ പോളിസിക്ക് 13,411 രൂപയായിരുന്നു അടക്കേണ്ടിയിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe