കോഴിക്കോട്: സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും കനത്ത സംഭാവനകൾ നൽകുന്ന പ്രവാസികൾക്കായി വിഭാവനം ചെയ്ത ക്ഷേമ പദ്ധതികൾ കൂടുതൽ പ്രവാസി സൗഹൃദപരമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നിയമസഭ പ്രവാസി ക്ഷേമ കാര്യ സമിതി ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള എം.എൽ.എ പറഞ്ഞു. പ്രവാസികളുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതി പരിഹരിക്കാൻ സർവ്വ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എക്സ്-കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രതീക്ഷ’ ഇൻവെസ്റ്റ് പദ്ധതി പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിൽ മുഖ്യ പങ്കുവഹിച്ച പ്രവാസികളെ ചേർത്തുപിടിക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ്-കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.പി. സദാക്കത്തുള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീർ, ഹാഷിം വില്യാപ്പള്ളിയിൽ നിന്നും അംഗത്വ ഫോം സ്വീകരിച്ചു. ഖത്തർ കെ.എം.സി.സി മുൻ പ്രസിഡന്റ് പി.കെ. അബ്ദുള്ള, ‘പ്രതീക്ഷ’ പദ്ധതി നിക്ഷേപം സി.കെ. അബ്ദുള്ളയിൽ നിന്ന് ഏറ്റുവാങ്ങി. ഒ.എ. കരീം പദ്ധതി വിശദീകരണവും ഖത്തർ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി എ.പി. അബ്ദുറഹ്മാൻ ഡയറക്ടർ ബോർഡ് പ്രഖ്യാപനവും നടത്തി.
സി. പി. ഷാനവാസ്, മജീദ് മന്നത്ത്, ബഷീർ കുരളി, കെ.കെ സുപിഹാജി,എൻ.പി കുഞ്ഞബ്ദുള, എം.എ അബ്ദുല്ല, കുഞ്ഞമ്മദ് നെച്ചോടി, അബ്ദുല്ല വി. കെ,അബൂബക്കർ.എൻ, നിസാർ എം.സി, അബൂബക്കർ.പി, മൊയ്തു പി.കെ, അസീസ് ഹാജി.കെ, ഹമീദ് എൻ.സി, ഇസ്മായിൽ പി.കെ, കാസിം വണ്ണാറത്ത്, സാജിദ് എം.വി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മമ്മൂട്ടി പുളിയത്തുങ്കൽ സ്വാഗതവും സെക്രട്ടറി സലാം ചീക്കൊന്ന് നന്ദിയും പറഞ്ഞു.
