തിരുവനന്തപുരം : കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒയ്ക്കു മുന്നിൽവച്ച് ഭാര്യയെ ഭർത്താവ് വധിക്കാൻ ശ്രമിച്ചു. സംഭവത്തിൽ മണനാക്ക് സ്വദേശി മുഹമ്മദ് ഖാൻ എന്നയാളെ കസ്റ്റഡിയിൽ എടുത്ത് വധശ്രമത്തിനു കേസെടുത്തു. ദമ്പതികൾ തമ്മിലുള്ള പ്രശ്നവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.എന്നാൽ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ പൊലീസുകാർ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ മുഹമ്മദ് ഖാൻ കത്തിയെടുത്ത് ഭാര്യയെ കുത്താൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസുകാർ ഇയാളെ കീഴ്പ്പെടുത്തിയതിനാൽ ദുരന്തം ഒഴിവായി.
