പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ബീച്ചിൽ വച്ച് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

news image
Aug 1, 2026, 5:44 am GMT+0000 payyolionline.in

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. ചാലിയം കടുക്ക ബസാർ സ്വദേശി അരയൻ വളപ്പിൽ വീട്ടിൽ ഫിറാദ് (25) ആണ് പിടിയിലായത്.

മണ്ണൂർ വളവ് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ നിരന്തരമായി പിന്തുടർന്നിരുന്ന പ്രതി ചാലിയം ബീച്ചിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിക്കെതിരെ നല്ലളം പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe