പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ

news image
Aug 8, 2025, 2:49 pm GMT+0000 payyolionline.in

തിരുവനന്തപുരം:പ്രൈമറിഅധ്യാപകർക്കുള്ള  യോഗ്യത കോഴ്സായ ഡിഎൽഎഡിന് (Diploma in Elementary Education) അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 11 അവസാനിക്കും. കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടിടിഐകൾ) നടത്തുന്ന രണ്ടുവർഷത്തെ (നാല് സെമസ്റ്റർ) ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡിഎൽഎഡ്) പ്രോഗ്രാം പ്രവേശനത്തിനത്തിനാണ് അവസരം. വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 11നു വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും  http://education.kerala.gov.in വഴി ലഭിക്കും. അപേക്ഷകർ 50ശതമാനം മാർക്കോടെ 3 ചാൻസിനകം പ്ലസ്ടു വിജയിച്ചിരിക്കണം. ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാൻ കഴിയില്ല. മാനേജ്മെന്റ്/ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലേക്ക് മാനേജർക്ക് അപേക്ഷ നൽകി കോപ്പി ഉപഡയറക്ടർക്കു നൽകണം. ഇതിനുപുറമെ സ്വാശ്രയസ്കൂളു കളിലേക്കു മറ്റൊരു അപേക്ഷയും നൽകാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe