പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും- വി. ശിവൻ കുട്ടി

news image
May 6, 2025, 10:37 am GMT+0000 payyolionline.in

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനുമായി അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ മാർജിനൽ സീറ്റ് വർധനവ് അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധനവ് വരുത്തും.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർധനവ്. കൊല്ലം, എറണാകുളം, തൃശ്ശൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവ്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവ് മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർധന ഇല്ല.

2022- 2023 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023- 2-24 അധ്യയനവർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി ചേർന്ന നൂറ്റി പതിനൊന്ന് ബാച്ചുകളും 2024-2025 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വർഷം കൂടി തുടരും.

മാർജിനൽ സീറ്റ് വർധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ – 64,040 താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ 17,290 വും ആണ്. മാർജിനൽ സീറ്റ് വർധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകൾ 81,330 വും ആണ്.

പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ

ഹയർസെക്കണ്ടറി മേഖലയിലെ ആകെ സീറ്റുകൾ – 4,41,887, വൊക്കേഷണൽ ഹയർസെക്കണ്ടറി മേലയിൽ- 33,030, പ്ലസ്‌വൺ പഠനത്തിന് ആകെ ലഭ്യമായത് 4,74,917 സീറ്റുകൾ ആണ്.

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി മേഖലയിലെ സീറ്റുകൾക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ ഐ.റ്റി.ഐ മേലയിലെ ആകെ സീറ്റുകൾ 61,429 ആണ്. പോളിടെക്‌നിക്ക് മേഖലയിലെ ആകെ സീറ്റുകൾ 9,990, എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ 5,46,336 ആണെന്നും വി.ശുവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe