ചിങ്ങപുരം : പ്രധാനമന്ത്രിയുടെ” സ്വച്ഛതാ ഹി സേവ” എന്ന പദ്ധതിയുടെ ചുവട് പിടിച്ചു കൊണ്ട് തിക്കോടി റെയിൽവേ സ്റ്റേഷൻ പരിസരം പ്ലാസ്റ്റിക് മുക്തമാക്കാൻ മുന്നിട്ടിറങ്ങി ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ.
വിദ്യാർഥികൾ രാവിലെ സ്റ്റേഷൻ പരിസരത്തെത്തുകയും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ നീക്കം ചെയ്യുകയും ചെയ്തു.
പ്ലാസ്റ്റിക് ഉപയോഗം എത്രമാത്രം നാശം വിതയ്ക്കുന്നു എന്നും അത് ഭൂമിയെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നും മനസ്സിലാക്കിക്കൊണ്ടാണ് വിദ്യാർഥികൾ ഈ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ നേതൃത്വം നൽകിയ ഈ പരിപാടിയിൽ വിദ്യാർഥികളോടൊപ്പം സ്കൂളിലെ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകൻ പി ഐ അനീഷ് കുമാർ, തിക്കോടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എൻ കെ പ്രജീഷ് എന്നിവർ പങ്കെടുത്തു.