പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ -2025 ഉദ്ഘാടനം

news image
Oct 12, 2025, 1:56 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭയുടെയും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പൾസ് പോളിയോ – 2025ന്റെ ഉദ്ഘാടനം പയ്യോളി ബസ് സ്റ്റാൻഡിൽ വച്ച് നടന്നു. നഗരസഭ ഉപാധ്യക്ഷ പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷത വഹിച്ചു . നഗരസഭാ അധ്യക്ഷൻ വി .കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു .ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൗൺസിലർ സുജല ചെത്തി ൽ ഉൽഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ: എസ് .സുനിത അധ്യക്ഷയായി.ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം ഹരിദാസൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷജ്‌മിന അസൈനാർ ,കൗൺസിലർ ഫാത്തിമ സി.പി , ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ്, ലയൺസ് ക്ലബ് ഭാരവാഹികളായ രവീന്ദ്രൻ അമ്പാടി ,സി.സി ബബിത്ത് എന്നിവർ സംസാരിച്ചു. ഉൽഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഗായകരായ നിധിൻ കാർത്തിക് , വിപിൻനാഥ്, മാളവികാ രഞ്ജിത്ത് തുടങ്ങിയവരുടെ ഗാനമേള ഉണ്ടായിരുന്നു. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി അർബ്ബൻ പി.എച്ച്.സി അടക്കം 36 ബൂത്തുകൾ സജ്ജീകരിച്ചു.ആരോഗ്യ പ്രവർത്തകർ , അങ്കണവാടി വർക്കർമാർ , ആശാവർക്കർ മാർ , എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.ആശാ ജി.നായർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe