ഫോക്സ്വാഗൺ ഗോൾഫ് GTI ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തും. ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ വാഹനം ഈ മാസം അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുത്ത ഫോക്സ്വാഗൺ ഡീലർഷിപ്പുകൾ മോഡലിനായുള്ള പ്രീ-ബുക്കിംഗുകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന യൂണിറ്റായിട്ടാണ് ഫോക്സ്വാഗൺ ഗോൾഫ് ജിടിഐ ഇന്ത്യയിൽ കൊണ്ടുവരുന്നത്. കമ്പനികൾക്ക് കൾക്ക് ഒരു ഹോമോലോഗേഷൻ നടപടിക്രമങ്ങളുമില്ലാതെ 2,500 യൂണിറ്റ് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ ഈ രീതി അനുവദിക്കുന്നു. അതുകൊണ്ടുതന്നെ വാഹനത്തിന് 52 ലക്ഷം രൂപയിൽ കൂടുതൽ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.
2.0L, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനിൽ നിന്ന് 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലേക്ക് ഫോക്സ്വാഗൺ ഗോൾഫ് ജിടിഐ പവർ എടുക്കുന്നു. ഈ സജ്ജീകരണം പരമാവധി 245bhp പവറും 370Nm ടോർക്കും സൃഷ്ടിക്കുന്നു. ഇതിന് ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റം ഉണ്ട്. ഫോക്സ്വാഗൺ ഗോൾഫ് GTI 5.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100kmph വരെ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.
ഈ ഹാച്ചിന് 250 കിലോമീറ്റർ എന്ന ഇലക്ട്രോണിക് വേഗത പരിധിയുണ്ട്. ഓപ്ഷണൽ അഡാപ്റ്റീവ് സസ്പെൻഷൻ സിസ്റ്റം, ഇലക്ട്രോണിക്കായി നിയന്ത്രിത ഫ്രണ്ട് ആക്സിൽ ഡിഫറൻഷ്യൽ ലോക്ക്, പ്രോഗ്രസീവ് സ്റ്റിയറിംഗ് എന്നിവയും ഫോക്സ്വാഗൺ ഗോൾഫ് GTI-യിൽ സജ്ജീകരിച്ചിട്ടുണ്ട്, ഇത് അതിന്റെ ആവേശകരമായ പ്രകടനത്തിന് കൂടുതൽ കരുത്ത് പകരുന്നു.
മാട്രിക്സ് എൽഇഡി ഹെഡ്ലാമ്പുകൾ, ‘VW’ ലോഗോ, GTI ബാഡ്ജ് എന്നിവയുള്ള സിഗ്നേച്ചർ ഗ്രിൽ, മുന്നിൽ ഹണികോമ്പ് മെഷ് പാറ്റേൺ ഉള്ള ബമ്പർ എന്നിവ ഉൾക്കൊള്ളുന്ന ഒരു സ്പോർട്ടി ഡിസൈൻ ഭാഷയാണ് ഗോൾഫ് GTI-യിൽ ഉള്ളത്. 18 ഇഞ്ച് റിച്ച്മണ്ട് അലോയ് വീലുകളും ഓപ്ഷണൽ 19 ഇഞ്ച് യൂണിറ്റുകളുമായാണ് ഹോട്ട്-ഹാച്ച് വരുന്നത്. ഫെൻഡറിലും ടെയിൽഗേറ്റിലും GTI ബാഡ്ജ്, പിന്നിൽ ഡ്യുവൽ എക്സ്ഹോസ്റ്റ് സജ്ജീകരണം, സ്പോർട്ടി ഡിഫ്യൂസർ എന്നിവയാണ് ഇതിന്റെ മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.
ഫോക്സ്വാഗൺ ഗോൾഫ് GTI-യിൽ പൂർണ്ണമായും കറുത്ത തീം ഉള്ള ഒരു സ്പോർട്ടി ക്യാബിൻ, GTI-നിർദ്ദിഷ്ട ഗ്രാഫിക്സുള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററി, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള 12.9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ചാറ്റ് ജിപിടി ഇന്റഗ്രേഷനുള്ള വോയ്സ് അസിസ്റ്റന്റ് തുടങ്ങിയവയും ലഭിക്കും. ലേയേർഡ് ഡാഷ്ബോർഡ് ഡിസൈൻ, GTI ബാഡ്ജുള്ള മൂന്ന്-സ്പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് എസി യൂണിറ്റ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങി നിരവധി സവിശേഷതകൾ ഇതിലുണ്ട്.