ന്യൂഡൽഹി: വളരെയധികം സ്ഫോടക സാധ്യതയുള്ള അമോണിയം നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയും മിശ്രിതമാണ് ഡെൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചതെന്ന് ഉന്നത വൃത്തങ്ങൾ ഡെൽഹിയിൽ സൂചിപ്പിച്ചു. എന്നാൽ ശാസ്ത്രീയ പരിശോധനയുടെ ഫലം ലഭിച്ചാൽ മാത്രമേ കൃത്യമായി പറയാൻ സധിക്കുകയുള്ളൂ എന്നും അവർ പറഞ്ഞു. ഫരീദാബാദിൽ പിടിയിലായവർക്ക് ഇതുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും സംശയിക്കുന്നു. അതേസമയം എല്ലാ മേഖലയിലും നിന്നുള്ള സമഗ്ര അന്വേഷണമാണ് നത്തുന്നത്.
പ്രാഥമിക അന്വേഷണത്തിൽ സൽമാൻ എന്ന ഗുർഗാവൻ സ്വദേശിയായ പൊലീസുകാരന്റെതായിരുന്നു സ്ഫോടനം നടത്തിയ കാർ എന്നും പിന്നീട് ഇദ്ദേഹം ഇത് വിറ്റയാതും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എച്ച്.ആർ 26 7674 എന്ന നമ്പറിലുള്ള കാറാണ് സ്ഫോടനമുണ്ടാക്കിയത്. തുടർന്ന് ആർ.ടി.ഒയിൽ നിന്ന് കാറിനെക്കുറിച്ചുള്ള രേഖകൾ പൊലീസ് പരിശോധിക്കുന്നു. ഒരു പുൽവാമ സ്വദേശിയുടേതുൾപ്പെടെയുള്ള വ്യാജ ഐ.ഡികളും ലഭിച്ചിട്ടുണ്ട്.
എന്നാൽ പലരുടെയും പേരിൽ കൈമാറ്റം ചെയ്യപ്പെട്ട വാഹനം ഉപയോഗിച്ചതും ബോധപൂർവമാണോ എന്നും സംശയിക്കുന്നു. കാറിന്റെ രജിസ്ട്രേഷൻ നമ്പർ ലഭിച്ചത് സി.സി ടിവിയിൽ നിന്നാണ്. ഇതിൽ നിന്ന് കാറിന്റെ യാത്രാ റൂട്ടുകൾ ശേഖരിച്ചു വരികയാണ്.
