ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം വരുന്നു; കേരളത്തിൽ വീണ്ടും മഴ സാധ്യത

news image
Dec 6, 2024, 8:03 am GMT+0000 payyolionline.in

തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി നിലവിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തുടർന്നു ഡിസംബർ 12ഓടെ  ശ്രീലങ്ക, തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശ്രീലങ്ക, തമിഴ്നാട് സമീപം എത്തിച്ചേർന്നാൽ നിലവിലെ സൂചന വെച്ച് ഡിസംബർ 11നോ 12നോ ശേഷം കേരളത്തിൽ വീണ്ടും മഴ വർധിക്കാൻ സാധ്യതയുണ്ട്.

 അതെസമയം, ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴഭീഷണി ഒഴിഞ്ഞു.  അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നിലവിൽ ഒരു ജില്ലകളിളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം വടക്കൻ കേരത്തിനു മുകളിലൂടെ സഞ്ചരിച്ചു കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബികടലിനും മുകളിൽ ശക്തി കൂടിയ ന്യൂന മർദ്ദമായി മാറിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe