ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം; ആകെ 4000 ഒഴിവുകൾ, കേരളത്തില്‍ മാത്രം 89 ഒഴിവ്

news image
Feb 26, 2025, 8:33 am GMT+0000 payyolionline.in

ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കാണ് അവസരം. 4000 ഒഴിവാണുള്ളത്. ഇതില്‍ 89 ഒഴിവ് കേരളത്തിലാണ്. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയണം. ഒരുവര്‍ഷമാണ് പരിശീലനം.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ബാങ്ക് ഓഫ് ബറോഡയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ അപ്രന്റിസ്ഷിപ്പ് ചെയ്തവര്‍ അപേക്ഷിക്കാന്‍ പാടില്ല. ഒരുവര്‍ഷമോ അതില്‍ക്കൂടുതലോ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.

പ്രായം: 2025 ഫെബ്രുവരി ഒന്നിന് 20-28 വയസ്സ്. ഉയര്‍ന്നപ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍-10 വര്‍ഷം, ഒ.ബി.സി.-13 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം എന്നിങ്ങനെയും വയസ്സിളവ് ലഭിക്കും. അപേക്ഷകര്‍ NAPS/NATS പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ചെയ്യണം.

ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കേ അപേക്ഷിക്കാവൂ. വിവരങ്ങള്‍ക്ക്: www.bankofbaroda.co.in അവസാന തീയതി: മാര്‍ച്ച് 11.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe