ബിരുദക്കാർക്ക് ബാങ്കുകളിൽ അപ്രന്റിസ്, ജൂനിയർ അസിസ്റ്റന്റ് മാനേജർ അവസരം; കേരളത്തിലും ഒഴിവ്

news image
Mar 6, 2025, 6:12 am GMT+0000 payyolionline.in

ബിരുദം കഴിഞ്ഞവർക്ക് ബാങ്കിൽ ജോലി നേടാൻ ഇതാ അവസരം! ഇന്ത്യൻ ഓവർസീസ് ബാങ്ക്, IDBI ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളാണ് അപ്രന്റിസ്, ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾ;

 

ഇന്ത്യൻ ഓവർസീസ് ബാങ്ക്: 750 അപ്രന്റിസ്

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ബിരുദധാരികൾക്ക് അപ്രന്റിസ് ആകാൻ അവസരം. 750 ഒഴിവ്. കേരളത്തിൽ 40 ഒഴിവുണ്ട്. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. മാർച്ച് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. യോഗ്യത 2021 ഏപ്രിൽ ഒന്നിനു ശേഷം നേടിയതാകണം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.

∙പ്രായം: 2025 മാർച്ച് ഒന്നിന് 20–28. പട്ടികവിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.

∙സ്റ്റൈപൻഡ്: മെട്രോ ശാഖകളിൽ 15,000, അർബൻ ശാഖകളിൽ12,000, റൂറൽ/സെമി അർബൻ ശാഖകളിൽ 10,000.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. ജനറൽ/ഫിനാൻഷ്യൽ അവെയർനെസ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആൻഡ് റീസണിങ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ/സബ്ജെക്ട് നോളജ് എന്നിവ ഉൾപ്പെടുന്ന ഒന്നര മണിക്കൂർ പരീക്ഷയാണ്.

പത്താം ക്ലാസ്/12–ാം ക്ലാസ് തലംവരെ പ്രാദേശികഭാഷ പഠിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന അപേക്ഷകർക്ക് പ്രാദേശികഭാഷാ പരീക്ഷ ബാധകമല്ല.

∙അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം

∙അപേക്ഷകർ അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in വഴി റജിസ്‌റ്റർ ചെയ്യണം. www.bfsissc.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.iob.in

IDBI ബാങ്ക്: 650 ജൂനിയർ അസി. മാനേജർ

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ അവസരം. 650 ഒഴിവ്. മാർച്ച് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്‌തികയിൽ നിയമനം ലഭിക്കും.

ബെംഗളൂരുവിലെ യു–നെക്സ്റ്റ് മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണു കോഴ്‌സ്.

കൊച്ചി സോണിനു കീഴിലും കോഴ്സ് വഴി നിയമനത്തിന് അവസരമുണ്ട്.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന.

∙പ്രായം: 20–25.

യോഗ്യത, പ്രായം എന്നിവ 2025 മാർച്ച് 1 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റിന്റെ (ഏപ്രിൽ 6ന്) അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവും ഉണ്ടാകും. ലോജിക്കൽ റീസണിങ്, ഡേറ്റ‌ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവയർനെസ് എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

∙ഫീസ്: 1050 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 250). ഓൺലൈനിൽ അടയ്‌ക്കാം.

വിജ്ഞാപനത്തിനും ഓൺലൈൻ റജിസ്ട്രേഷനും: www.idbibank.in

ബാങ്ക് ഓഫ് ഇന്ത്യ: 400 അപ്രന്റിസ്

ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ആകാൻ ബിരുദധാരികൾക്ക് അവസരം. 400 ഒഴിവ്.

മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. കേരളത്തിൽ 5 ഒഴിവുണ്ട്.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. യോഗ്യത 2021 ഏപ്രിൽ ഒന്നിനു ശേഷം നേടിയതാകണം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.

∙പ്രായം: 2025 ജനുവരി ഒന്നിന് 20 –28. പട്ടികവിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.

∙സ്റ്റൈപൻഡ്: 12,000 രൂപ.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. ജനറൽ /ഫിനാൻഷ്യൽ അവയർനെസ്, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റിവ് ആൻഡ് റീസണിങ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നിവ ഉൾപ്പെടുന്ന ഒന്നര മണിക്കൂർ പരീക്ഷയാണ്. പത്താം ക്ലാസ്/12–ാം ക്ലാസ് തലം വരെ പ്രാദേശികഭാഷ പഠിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന അപേക്ഷകർക്കു പ്രാദേശികഭാഷാ പരീക്ഷ ബാധകമല്ല.

∙അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം

∙അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in വഴി റജിസ്‌റ്റർ ചെയ്യണം.

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.bankofindia.co.in

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe