ബുധനും വ്യാഴവും ചൂട് കൂടും: ഒൻപത് ജില്ലകളിൽ ഉയർന്ന താപനിലയെന്ന് മുന്നറിയിപ്പ്

news image
Aug 23, 2023, 11:16 am GMT+0000 payyolionline.in

തിരുവനന്തപുരം> ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില വർധിക്കുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 °C – 5 °C വരെ കൂടുതൽ) ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35°C വരെയും (സാധാരണയെക്കാൾ 3 °C – 5 °C വരെ കൂടുതൽ) എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34°C വരെയും (സാധാരണയെക്കാൾ 3 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്നാണ് അറിയിപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe