ബെംഗളൂരുവിൽ മെഹർ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തി നഗ്നദൃശ്യം പകർത്തും ; കുടുങ്ങിയതേറെയും യുവാക്കള്‍

news image
Aug 17, 2023, 8:50 am GMT+0000 payyolionline.in

ബെംഗളൂരു ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടും ശേഷം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തും. വശീകരിച്ച് അകത്തേക്ക് എത്തിച്ചശേഷം, സംഘത്തിലെ മറ്റുള്ളരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങൾ പകർത്തും. ശേഷം വിലപേശൽ. ബെംഗളൂരുവിൽ പൊലീസിന്റെ പിടിയിലായ മോഡൽ മെഹർ എന്ന നേഹയും സംഘവും നടത്തിവന്ന ഹണിട്രാപ്പിന്റെ രീതിയാണിത്. 20നും 50നും ഇടയിൽ പ്രായമുള്ളവരാണ് യുവതിയുടെ കെണിയിൽ വീണത്. ഇതിൽത്തന്നെ 25–30 പ്രായത്തിലുള്ളവരാണ് കൂടുതലും. മെസേജിങ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകൾക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാൽ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും. അകത്തു കയറിയ ഉടൻ നേഹ ഇവരോടൊപ്പം സെൽഫിയെടുക്കും. പിന്നീടുള്ള ദൃശ്യം പകർത്താൻ സംഘം തയ്യാറായിരിക്കും. ഇരയുടെ ഫോൺ തട്ടിയെടുത്തശേഷം കോൺടാക്ട് ലിസ്റ്റിൽനിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പർ ശേഖരിക്കലാണ് അടുത്ത ഘട്ടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe