ലഖ്നോ: ഭക്ഷണത്തിനൊപ്പം സാലഡ് ചോദിച്ചതിന് യുവാക്കളോട് ക്രൂരത. യു.പിയിെൽ ഷാമിലിയിലാണ് സംഭവമുണ്ടായത്. സാലഡ് ചോദിച്ച യുവാക്കളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചതിന് ശേഷം മുളകുപൊടിയും ഉപ്പും വിതറി.
മുന്നാവർ, ആരിഫ് എന്നിവർക്കാണ് ഹോട്ടലിൽ നിന്നും ദുരനുഭവമുണ്ടായത്. ഓർഡർ ചെയ്ത ഫുഡ് വൈകിയാണ് ഹോട്ടലുടമ ഇവർക്ക് നൽകിയത്. എന്നാൽ, ഭക്ഷണത്തിനൊപ്പം സാലഡ് കൊണ്ടു വരാതിരുന്നതോടെ ഇവർ്അത് ആവശ്യപ്പെട്ടു. എന്നാൽ ഹോട്ടലുടമ ഇത് നൽകാതെ ഇവരുടെ ശരീരത്തിൽ തിളച്ച എണ്ണയൊഴിക്കുകയും മുറിവുകളിൽ ഉപ്പും മുളകും വിതറുകയും ചെയ്യുകയായിരുന്നു.
ഹോട്ടലുടമയായ ഇൻഫാനും ജീവനക്കാരായ ഷാരുഖും സാഹിലും ചേർന്നാണ് ഹോട്ടലിലെത്തതിയവരുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചത്. ഇരുവരുടേയും കുടുംബാംഗങ്ങൾ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ച വിവരം പൊലീസും സ്ഥിരീകരിച്ചു.
പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും യു.പി പൊലീസ് അറിയിച്ചു. സംഭവത്തിലെ കുറ്റകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.