ഡൽഹി ആസ്ഥാനമായുള്ള ഏഷ്യൻ സയന്റിഫിക് ഏജൻസീസ് എന്ന കമ്പനിയാണ് മൈക്രോബയോളജി ലാബുകളുടെ നിർമാണ കരാറുകാർ. ലാബുകൾക്ക് അനുവദിച്ച തുകയിൽ ലാബുകളുടെ അടിസ്ഥാന സൗകര്യവികസനവും ലാബ് ഉപകരണങ്ങളും മൂന്ന് വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലുള്ള മാനവവിഭവശേഷിയും ഉൾപ്പെടും. പ്രവർത്തനങ്ങൾക്ക് 150 കെവി വൈദ്യുതി വേണ്ടതിനാൽ ഹൈ ടെൻഷൻ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ വാർഷിക പദ്ധതിയിൽ തുക അനുവദിച്ചിരുന്നു.
എഫ്‌എസ്‌എസ്‌എഐ മാനദണ്ഡപ്രകാരം മൈക്രോബയോളജി പരിശോധനക്ക് സുപ്രധാന പങ്കുണ്ട്. സംസ്ഥാന ഭക്ഷ്യ പരിശോധനാ ലാബുകളിൽ കെമിക്കൽ വിഭാഗത്തിന് മാത്രമാണ് നിലവിൽ എൻഎബിഎൽ അംഗീകാരമുള്ളത്. പുതിയ ലാബുകൾ പ്രവർത്തനം തുടങ്ങി എൻഎബിഎൽ അംഗീകാരം ലഭിക്കുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ പരിശോധനയിൽ സൂക്ഷ്‌മവും കൃത്യവുമായ പരിശോധന ഉറപ്പാക്കാനാകും. ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാമതാണ് കേരളം.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മാൻസുഖ് മാണ്ഡ, സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരും ഓൺലൈൻ ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് മലാപ്പറമ്പിലെ റീജണൽ ലബോറട്ടറിയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ അതിഥികളായി.