ഭാഗ്യം വിളിച്ചപ്പോൾ സ്വിച്ച് ഓഫ്’: 52 കോടിയുടെ ബിഗ് ടിക്കറ്റ് ബഹ്റൈൻ മനാമയിലെ കൊയിലാണ്ടി നടേരി സ്വദേശിയായ പ്രവാസി മലയാളിക്ക്

news image
Jun 4, 2026, 10:07 am GMT+0000 payyolionline.in

കൊയിലാണ്ടി: അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂൺ മാസത്തെ തത്സമയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 20 മില്യൺ ദിർഹം (ഏകദേശം 52 കോടി ഇന്ത്യൻ രൂപ) സ്വന്തമാക്കി മലയാളി പ്രവാസി. കൊയിലാണ്ടി നടേരി സ്വദേശിയും ബഹ്റൈൻ താമസക്കാരനുമായ കൃഷ്ണകുമാർനാണ് (കിച്ചു) പ്രവാസലോകത്തെ  കോടീശ്വരനായി മാറിയത്. മെയ് 28-ന് എടുത്ത 339729 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഈ മഹാഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്.

മനാമയിൽ ഗോൾഡ് സിറ്റിക്ക് സമീപം മുൻപ് ‘കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ്’ നടത്തിവരികയായിരുന്നു കൃഷ്ണകുമാർ. നടേരി സ്വദേശിയായ രവീന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe