ഭാവഗായകന് വിട; സംസ്കാരം നാളെ ചേന്ദമംഗലത്ത്, തൃശൂരിൽ പൊതുദർശനം

news image
Jan 9, 2025, 4:58 pm GMT+0000 payyolionline.in

തൃശൂർ : മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന് (80) വിട . രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്. നാളെ രാവിലെ 8 മണി മുതൽ പൂങ്കുന്നത്തെ വീട്ടിൽ പൊതുദർശനം. 10 –12 വരെ തൃശൂർ സംഗീത നാടക അക്കാഡമിയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടിലാൽ സംസ്കാര ചടങ്ങുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe