ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കും: മന്ത്രി കെ. രാജൻ

news image
Feb 3, 2024, 3:23 pm GMT+0000 payyolionline.in

കൊച്ചി> ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. അർഹതയുള്ള മുഴുവൻ പേർക്കും സ്വന്തമായി ഭൂമി ലഭ്യമാക്കാൻ പ്രത്യേക ശ്രദ്ധയാണ് സർക്കാർ നൽകുന്നത്. അതിന്റെ ഭാഗമായാണ് പട്ടയ മിഷൻ രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാറാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ  ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും ഭൂമി ഉറപ്പാക്കുന്നതോടൊപ്പം ഭൂമി സംബന്ധമായ രേഖകളുടെ കാര്യവും ഏറെ പ്രധാനമാണ്. കൃത്യതയുള്ള രേഖകൾ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ റീ സർവേ നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 848 കോടി രൂപ ചെലവിൽ  നാലായിരത്തോളം സർവേയർമാരെയും ഹെൽപ്പർമാരെയും നിയോഗിച്ച് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഡിജിറ്റൽ റീസർവേ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളെയും സ്മാർട്ട് ആക്കുക എന്ന ദൗത്യം അതിവേഗം നടന്നുവരികയാണ്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസുകൾ ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആകെ 44 ലക്ഷം രൂപ ചെലവിൽ മികച്ച നിലവാരത്തിലാണ് മാറാടി സ്മാർട്ട് വില്ലേജ് ഓഫീസ് ഒരുക്കിയിരിക്കുന്നത്.  ഓഫീസ് റൂമുകൾ, സന്ദർശകർക്കുള്ള മുറി, റെക്കോഡ് റൂം, ശുചിമുറികൾ തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe