പെഷാവർ ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശിൽനിന്നുള്ള അഞ്ജു (34) അടുത്തമാസം തിരിച്ചെത്തിയേക്കും. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ല (29) യാണു വെളിപ്പെടുത്തിയത്.
ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തു. 2019 മുതൽ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിർത്തി കടന്നു വിവാഹത്തിലെത്തിയത്. രണ്ടുമക്കളാണ് അഞ്ജുവിനുള്ളത്.