ഒഞ്ചിയം > വടകരക്കടുത്ത് ദേശീയ പാതയിൽ മടപ്പള്ളിയിൽ ബസ് മറിഞ്ഞു 16 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മറിഞ്ഞത്. ശനിയാഴ്ച പകൽ 11ഓടെയാണ് അപകടം. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.