മണ്ഡലകാലം; ഹരിത തീർഥാടനം പ്രോത്സാഹിപ്പിക്കും

news image
Nov 13, 2024, 4:39 am GMT+0000 payyolionline.in

കു​മ​ളി: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ര്‍ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ൻ ഇ​ടു​ക്കി-​തേ​നി അ​ന്ത​ര്‍സം​സ്ഥാ​ന യോ​ഗം ചേ​ര്‍ന്നു. ക​ല​ക്ട​ര്‍ വി. ​വി​ഘ്നേ​ശ്വ​രി തേ​നി ക​ല​ക്ട​ര്‍ ആ​ര്‍.​വി. ഷാ​ജീ​വ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​ര്‍ന്ന​ത്. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സു​ര​ക്ഷ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​മി​ഴ്‌​നാ​ട്-​കേ​ര​ള സ​ര്‍ക്കാ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍മാ​ര്‍ അ​റി​യി​ച്ചു.

ത​മി​ഴ്‌​നാ​ട് സ​ര്‍ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് പു​ല്ലു​മേ​ട് പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​കം നി​യോ​ഗി​ക്കും. ഇ​തോ​ടൊ​പ്പം ക​മ്പം-​തേ​ക്ക​ടി റൂ​ട്ടി​ല്‍ പ​ട്രോ​ൾ ടീ​മി​നെ​യും നി​യോ​ഗി​ക്കും. കൂ​ടാ​തെ മെ​ഡി​ക്ക​ല്‍ ടീ​മി​നെ​യും പ്ര​ധാ​ന പോ​യ​ന്റു​ക​ളി​ല്‍ ആം​ബു​ല​ന്‍സു​ക​ളും സ​ജ്ജീ​ക​രി​ക്കു​മെ​ന്നും തേ​നി ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

പ്ര​ധാ​ന​മാ​യും റോ​ഡ് സു​ര​ക്ഷ, മാ​ലി​ന്യം ത​ള്ള​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കും. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കും. ഹ​രി​ത ച​ട്ട​മ​നു​സ​രി​ച്ചു​ള്ള തീ​ർ​ഥാ​ട​നം പ്രോ​ത്സാ​ഹി​പ്പി​ക്കും. ക​ല​ക്ട​റേ​റ്റി​ലും താ​ലൂ​ക്കു​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ള്‍ സ​ജ്ജ​മാ​യി​ട്ടു​ണ്ട്. എ​ല്ലാ വ​കു​പ്പു​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ള്‍ എ​ത്ര​യും വേ​ഗം സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ടു​ക്കി ക​ല​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു. ഈ ​വ​ര്‍ഷം തി​ര​ക്കു​കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം ബൈ​റൂ​ട്ട് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

വി​വി​ധ വ​കു​പ്പു​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്റെ​യും സ്‌​ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന്​ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ.​പി വി​ഭാ​ഗ​ത്തി​ന്റെ സേ​വ​ന​വും ഒ​രു​ക്കും. ഇ​തോ​ടൊ​പ്പം ഈ ​വ​ര്‍ഷം സീ​ത​ക്കു​ള​ത്ത് പ്ര​ത്യേ​ക ഓ​ക്‌​സി​ജ​ന്‍ സ​പ്ലൈ യൂ​നി​റ്റ് സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​മ്പ ബ​സു​ക​ൾ സ​ര്‍വി​സ് ന​ട​ത്തും. ശു​ചി​ത്വ​മി​ഷ​ന്റെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ താ​ൽ​ക്കാ​ലി​ക ശൗ​ചാ​ല​യ​ങ്ങ​ള്‍ ഒ​രു​ക്കും. ഇ​തോ​ടൊ​പ്പം തു​ണി​സ​ഞ്ചി​ക​ള്‍ ന​ല്‍കാ​നു​മു​ള്ള സ​ജ്ജീ​ക​ര​ണം ഒ​രു​ക്കും.

സ​പ്ലൈ​കോ, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പു​ക​ള്‍ തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​ഷ്ണു പ്ര​ദീ​പ്, തേ​നി എ​സ്.​പി ശി​വ​പ്ര​സാ​ദ്, എ.​ഡി.​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, കോ​ട്ട​യം ഡി.​എ​ഫ്.​ഒ എ​ന്‍. രാ​ജേ​ഷ്, വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe