‘മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സം​ഗം ചെയ്തു’; പൊലീസുകാർക്കെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ

news image
Sep 6, 2024, 8:41 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായി വീട്ടമ്മ രം​ഗത്ത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും വീട്ടമ്മ ആരോപണമുന്നയിക്കുന്നുണ്ട്. കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷമാണ് തന്നെ ഇരയാക്കിയതെന്ന് വീട്ടമ്മ പറഞ്ഞു. പിവി അൻവർ എംഎൽഎയുമായി നേരിൽ കണ്ട ശേഷമാണ് പരാതി പരസ്യമായി ഉന്നയിച്ചതെന്നും അവർ വ്യക്തമാക്കി. എന്നാൽ പരാതിക്ക് പിന്നിൽ ഗൂഢാലനോചനയുണ്ടെന്നും നിയമപരമായി നേരിടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

പൊന്നാനി സിഐ വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവിൽ പീഡിപ്പിച്ചു. പിന്നീട് ഇതേക്കുറിച്ച്  പരാതിയുമായി ചെന്നപ്പോൾ രണ്ട് തവണ എസ്പി യായിരുന്ന സുജിത് ദാസും പീഡിപ്പിച്ചു. ഡിവൈഎസ് പി ബെന്നി മോശമായി പെരുമാറിയതായും വീട്ടമ്മ ആരോപിക്കുന്നു. ആരോപണം നിഷേധിച്ച സുജിത് ദാസും സിഐ വിനോദും പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്നു. മുട്ടിൽ മരം മുറി കേസ്സ അന്നേഷിക്കുന്നതിന്റെ പക പോക്കലാണ് പരാതിയെന്ന് ഡിവൈഎസ് പി ബെന്നി പ്രതികരിച്ചു.

പിവി അൻവർ എംഎളഎയുടെ വെളിപ്പെടുത്തൽ ഉണ്ടായതോടെയാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് വീട്ടമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം  പൊന്നാനിയിലെ പ്രാദേശിക നേതാവിന്റെ വീട്ടിൽ വെച്ച് അൻവറിനെ കണ്ടതായും അവർ അറിയിച്ചു. പുതിയ സാഹചര്യത്തിൽ വീട്ടമ്മയുടെ വെളിപ്പെടുത്തൽ പ്രധാനമാണ്. സിഐക്കെതിരൊയ ആരോപണം നേരത്തെ വകുപ്പ് തലത്തിൽ പരിശോധിച്ചു എന്നാണ് പൊലീസ് വാദമെങ്കിലും എസ്പിയെ അടക്കം ഉൾപ്പെടുത്തി വന്ന പീഡന ആരോപണത്തിൽ പരിശോധന നടന്നിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe