മലപ്പുറം: ജില്ലയില്‍ മോട്ടര്‍ വാഹന വകുപ്പ് നടത്തിവരുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം നിയമലംഘനങ്ങള്‍ക്ക് പിഴയായി 6,30,100 രൂപയാണ് ഈടാക്കിയത്. ഇതില്‍ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഉപയോഗമുള്‍പ്പെടെയുള്ള റജിസ്ട്രേഷന് നിയമലംഘനങ്ങള്‍ക്ക് മാത്രം 83 പേരില്‍ നിന്നായി 2,49,000 രൂപ പിഴ ചുമത്തി. ഈ മാസം 3-ന് ആരംഭിച്ച പ്രത്യേക പരിശോധനയില്‍ 15 ദിവസത്തിനിടെ ആകെ 437 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് (97,500 രൂപ). ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 82,000 രൂപയും, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് 45,000 രൂപയും പിഴയിട്ടു. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങള്‍ എന്നിവയും നടപടിക്ക് വിധേയമായി. പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള പരിശോധനയില്‍ മാത്രം 219 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഇവയ്ക്ക് 2,76,000 രൂപ പിഴ ചുമത്തി. ഇന്‍ഷുറന്‍സ് ഇല്ലാത്ത 26 വാഹനങ്ങള്‍ക്ക് 54,000 രൂപ പിഴ ചുമത്തി. ഹെല്‍മെറ്റ് ഇല്ലാത്തതിന് 34 കേസുകളിലായി 17,000 രൂപയും നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റിന് നാല് കേസുകളിലായി 21,000 രൂപയും പിഴയിട്ടു. ഡ്രൈവിങ് ലൈസന് സില്ലാതെ വാഹനമോടിച്ചതിന് ഏഴുപേര്‍ക്ക് 35,000 രൂപ പിഴയിട്ടു. മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 20 വാഹനങ്ങളും കണ്ടെത്തി. ഇവര്‍ക്ക് 40,000 രൂപയാണ് പിഴ. മറ്റ് സബ് ആര്‍ടിഒകള്‍ക്ക് കീഴിലും റോഡ് സേഫ്റ്റി മാസാചരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണവും ഡ്രൈവര്‍മാര്‍ക്ക് കണ്ണ് പരിശോധനയും നടത്തുന്നു. സ്കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ചും ക്ലാസെടുക്കും. ജനുവരി 31 വരെ പരിശോധനയും ബോധവല്‍ക്കരണ പരിപാടികളും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
- Home
- Latest News
- മലപ്പുറത്ത് കച്ചകെട്ടിയിറങ്ങി എംവിഡി; രണ്ടാഴ്ചയ്ക്കിടെ കുടുങ്ങിയത് 437 വാഹനങ്ങള്‍, ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് ഹെൽമറ്റ് ധരിക്കാത്തതിന്
മലപ്പുറത്ത് കച്ചകെട്ടിയിറങ്ങി എംവിഡി; രണ്ടാഴ്ചയ്ക്കിടെ കുടുങ്ങിയത് 437 വാഹനങ്ങള്‍, ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് ഹെൽമറ്റ് ധരിക്കാത്തതിന്
Share the news :
Jan 17, 2026, 9:19 am GMT+0000
payyolionline.in
‘മടുത്തമ്മേ, അവിടെ ജയില്‍ പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കുട്ട ..
സംശയമൊന്നും തോന്നിയില്ല, സ്കൂട്ടർ നിർത്തി മോലിപ്പടിയിലെ കടയിൽക്കയറി, ..
Related storeis
സംശയമൊന്നും തോന്നിയില്ല, സ്കൂട്ടർ നിർത്തി മോലിപ്പടിയിലെ കടയ...
Jan 17, 2026, 9:23 am GMT+0000
‘മടുത്തമ്മേ, അവിടെ ജയില്‍ പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്‍...
Jan 17, 2026, 8:57 am GMT+0000
സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്...
Jan 17, 2026, 8:52 am GMT+0000
ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
Jan 17, 2026, 6:22 am GMT+0000
ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ കഴുതുരുട്ടിയിൽ വെച്ച് പെട്രോൾ തീർന്ന...
Jan 17, 2026, 6:15 am GMT+0000
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് അപകടം ; അഞ്ച് പേരുടെ നില ഗുരുതരം; ഡ്രൈ...
Jan 17, 2026, 6:08 am GMT+0000
More from this section
കെ.കെ. ശ്രീധരൻ അനുസ്മരണവും പ്രഭാഷണവും നടത്തി
Jan 17, 2026, 5:54 am GMT+0000
കൊയിലാണ്ടിയിലെ കുടുംബശ്രീ പ്രീമിയം ഹോട്ടലില്‍ ഗ്യാസ് ലീക്കായി തീപിട...
Jan 17, 2026, 5:20 am GMT+0000
ആയഞ്ചേരിയിൽ നിർത്തിയിട്ട ബസിനു പിറകിൽ ഓട്ടോ ഇടിച്ചു ; അപകടത്തിൽപ്പെ...
Jan 17, 2026, 5:15 am GMT+0000
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം; യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ...
Jan 17, 2026, 2:13 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന...
Jan 17, 2026, 2:11 am GMT+0000
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമ...
Jan 17, 2026, 2:09 am GMT+0000
കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്...
Jan 17, 2026, 2:07 am GMT+0000
പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ലഗേജ് കൊണ്ട...
Jan 16, 2026, 5:36 pm GMT+0000
കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു; അപകടം വൈദ്യുതി ലൈനിൻ...
Jan 16, 2026, 2:42 pm GMT+0000
പങ്കാളിത്ത പെന്ഷന് പകരം അഷ്വേഡ് പെന്ഷൻ പദ്ധതി; നടപ്പാക്കുമെന്ന് ധ...
Jan 16, 2026, 2:31 pm GMT+0000
അഴിച്ചു വിട്ട വളർത്തുനായ കടിച്ചു; മുക്കത്ത് വിദ്യാർത്ഥിനിക്ക് പരിക്ക്
Jan 16, 2026, 12:14 pm GMT+0000
ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്റഫ് ...
Jan 16, 2026, 12:08 pm GMT+0000
എറണാകുളം പോണേക്കരയിൽ 6 വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി
Jan 16, 2026, 11:28 am GMT+0000
അതിജീവിതയെ അധിക്ഷേപിച്ച സംഭവം: മഹിള കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Jan 16, 2026, 11:27 am GMT+0000
യൂട്യൂബില്‍ നിന്ന് കോടികൾ സമ്പാദിക്കാൻ കഴിയുമോ? 1,000 കാഴ്ചക്കാരില...
Jan 16, 2026, 10:10 am GMT+0000
