മ​ല​യാ​ളി ന​ഴ്സും കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഭ​ര്‍​ത്താ​വി​ന് 40 വ​ർ​ഷം ത​ട​വ്

news image
Jul 4, 2023, 3:14 am GMT+0000 payyolionline.in

ല​ണ്ട​ന്‍: ന​ഴ്സാ​യ മ​ല​യാ​ളി യു​വ​തി​യും ര​ണ്ട് ​മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന് 40 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഇഗ്ലണ്ടിൽ നഴ്സായ യുവതിയും മക്കളുമാണ് കൊല്ലപ്പെട്ടത്. 2022 ഡി​സം​ബ​റി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ണ്ണൂ​ര്‍ പ​ടി​യൂ​ര്‍ സ്വ​ദേ​ശി ചേ​ല​പാ​ലി​ല്‍ സാ​ജു(52)​വി​നെ​തി​രെ​യാ​ണ് നോ​ര്‍​ത്താം​പ്ട​ണ്‍​ഷെ​യ​ര്‍ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കോ​ട്ട​യം വെെ​ക്കം മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​യാ​യി​രു​ന്ന ന​ഴ്സ് അ​ഞ്ജു(40), മ​ക്ക​ളാ​യ ജീ​വ(ആറ്), ജാ​ന്‍​വി (നാല്) എ​ന്നി​വ​രാണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​ര്യ​ക്ക് വി​വാ​ഹേ​ത​ര​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സാ​ജു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പൊലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

കെ​റ്റ​റിം​ഗ് എ​ന്‍​.എച്ച്.എ​സ് ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യ അ​ഞ്ജു 2022 ഡി​സം​ബ​ർ ഒ​മ്പ​തി​ന് ജോ​ലി സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നി​ല്ല. വീ​ട്ടു​കാ​ര്‍ ഫോ​ണ്‍ വി​ളി​ച്ച​പ്പോ​ള്‍ എ​ടു​ത്ത​തു​മി​ല്ല. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ യു​കെ​യി​ലെ മ​ല​യാ​ളി സ​മാ​ജ​ത്തെ സമീപിക്കുകയായിരുന്നു. തുടർന്ന്, പൊ​ലീ​സെത്തി വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന​പ്പോ​ൾ അ​ഞ്ജു​വി​നെ മ​രി​ച്ച നി​ല​യി​ലും കു​ട്ടി​ക​ളെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe