മലയാളി സെക്യൂരിറ്റി ​ഗാർഡിന് ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസ്, 25 മില്യൺ ദിർഹം സ്വന്തം!

news image
Feb 4, 2025, 5:56 am GMT+0000 payyolionline.in

ബി​ഗ് ടിക്കറ്റ് സീരീസ് 271 നറുക്കെടുപ്പിൽ 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളിയായ ആഷിക്. BMW M440i നറുക്കെടുപ്പിൽ വിജയിച്ചത് യു.എ.ഇ പൗരനായ മുഹമ്മദ് അൽസരൂണി.

ബി​ഗ് ടിക്കറ്റിലൂടെ പത്ത് വർഷമായി ഭാ​ഗ്യപരീക്ഷണം നടത്തിയതിന് ശേഷമാണ് 38 വയസ്സുകാരനായ സെക്യൂരിറ്റി ജീവനക്കാരൻ ആഷിക്കിന് മഹാഭാ​ഗ്യം വരുന്നത്. ഷാർജയിൽ 19 വർഷമായി അദ്ദേഹം ഒറ്റയ്ക്ക് ജീവിക്കുന്നു. ഒറ്റയ്ക്ക് തന്നെയാണ് ബി​ഗ് ടിക്കറ്റും വാങ്ങുന്നത്.

“ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. കോൾ ലഭിച്ചപ്പോൾ ഹൃദയം തന്നെ നിലച്ചപോലെ തോന്നി. ലൈവ് ഡ്രോ കാണാത്തത്കൊണ്ട് തന്നെ ഇത് വലിയ സർപ്രൈസ് ആയിരുന്നു. നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്റെ സന്തോഷം, പത്ത് വർഷങ്ങൾക്ക് ശേഷം, ഒടുവിൽ ​ഗ്രാൻഡ് പ്രൈസ് നേടി.” – ആഷിക് പറയുന്നു.

കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്നതാണ് ആഷിക് ആ​ഗ്രഹിക്കുന്നത്. മാത്രമല്ല ഇനിയും ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.

മുഹമ്മദ് അൽസരൂണി – BMW M440I WINNER

അഞ്ച് മാസങ്ങൾക്ക് മുൻപ് മാത്രമാണ് 39 വയസ്സുകാരനായ അൽസരൂണി ബി​ഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. കോൾ ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നിയെന്ന് അദ്ദേഹം പറയുന്നു. കാർ സൂക്ഷിക്കണോ വിൽക്കണോ എന്നതിൽ അദ്ദേഹം ഇനിയും തീരുമാനമെടുത്തിട്ടില്ല. എന്തായാലും കാർ കിട്ടിയതോടെ ബി​ഗ് ടിക്കറ്റ് കളിക്കുന്നത് ഇനിയും തുടരാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. ഇനി ​ഗ്രാൻഡ് പ്രൈസിലാണ് കണ്ണ്.

ഫെബ്രുവരിയിലും ബി​ഗ് ടിക്കറ്റ് പുത്തൻ പ്രൊമോഷനുകൾ അവതരിപ്പിക്കുന്നുണ്ട്. 20 മില്യൺ ദിർഹമാണ് ​ഗ്രാൻ‍ഡ് പ്രൈസ്. ആഴ്ച്ചതോറും നറുക്കെടുപ്പുകളും ഉണ്ട്. ബി​ഗ് വിൻ കോൺടെസ്റ്റും ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും കൂടെയുണ്ട്.

ഫെബ്രുവരിയിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് 20 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാം. ഇതിന് പുറമെ ആഴ്ച്ചതോറും വീക്കിലി നറുക്കെടുപ്പിലൂടെ 250,000 ദിർഹംവീതം നേടാം. ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ പ്രഖ്യാപിക്കും. ലൈവ് ആയി നടത്തുന്ന പ്രഖ്യാപനം ബി​ഗ് ടിക്കറ്റിന്റെ ടിക് ടോക് അക്കൗണ്ടിൽ രാവിലെ 11 മണിക്ക് കാണാം. കൂടാതെ ഇതേ ദിവസം തന്നെ ബി​ഗ് ടിക്കറ്റ് യൂട്യൂബ് ചാനലിലും വിജയ നിമിഷങ്ങൾ കാണാം.

ബി​ഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് (ഫെബ്രുവരി 1-23 തീയതികൾക്ക് ഇടയിൽ) മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാനായേക്കും. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാൻ അവസരവും ലഭിക്കും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് മത്സരാർത്ഥികളുടെ വിവരങ്ങൾ പ്രഖ്യാപിക്കും.

ലക്ഷ്വറി കാർ ആ​ഗ്രഹിക്കുന്നവർക്ക് ഫെബ്രുവരിയിൽ രണ്ട് നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ​ഗ്രെക്കാലെ അല്ലെങ്കിൽ മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ വെലാർ എന്നിങ്ങനെയാണ് സമ്മാനം.

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.

The weekly E-draw dates:

Week 1: 1st – 5th February & Draw Date – 6th February  (Thursday)
Week 2: 6th – 12th February  & Draw Date – 13th February  (Thursday)
Week 3: 13th – 19rd February  & Draw Date- 20th February  (Thursday)
Week 4: 20th – 28st February  & Draw Date- 1st March  (Saturday)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe