മലാപ്പറമ്പ് പെൺവാണിഭം; പൊലീസുകാർ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്ന് കുറ്റപത്രം

news image
Nov 26, 2025, 8:10 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് പെ​ൺ​വാ​ണി​ഭ​ക്കേ​സി​ൽ ര​ണ്ടു പൊ​ലി​സു​കാ​രെ പ്ര​തി​ക​ളാ​ക്കി കു​റ്റ​പ​ത്രം. പൊ​ലീ​സു​കാ​ർ ഇ​ട​നി​ല​ക്കാ​രാ​യി ധ​നം സ​മ്പാ​ദി​ച്ചു എ​ന്നാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. ന​ട​ക്കാ​വ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. പ്ര​ജീ​ഷാ​ണ് 41 പേ​ജു​ള്ള കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ഇ​ട​പാ​ടു​കാ​രു​ൾ​പ്പെ​ടെ 12 പ്ര​തി​ക​ളാ​ണ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

11, 12 പ്ര​തി​ക​ളാ​ണ് പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രാ​യ കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം പ​ട​നി​ലം സ്വ​ദേ​ശി കെ. ​സ​നി​ത് (45), കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി കെ. ​ഷെ​ജി​ത്ത് (42) എ​ന്നി​വ​ര്‍. വ​യ​നാ​ട് സ്വ​ദേ​ശി​നി ബി​ന്ദു ഒ​ന്നാം പ്ര​തി​യാ​യ പെ​ൺ​വാ​ണി​ഭ​ക്കേ​സി​ൽ കെ​ട്ടി​ട ഉ​ട​മ​യ​ട​ക്കം 12 പ്ര​തി​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ട​ത്.

ബി​ന്ദു (47), ഇ​ടു​ക്കി സ്വ​ദേ​ശി​നി അ​ഭി​രാ​മി (35), ഫ​റോ​ക്ക് സ്വ​ദേ​ശി ഉ​പേ​ഷ് (48) എ​ന്നി​വ​ർ ന​ട​ത്തി​പ്പു​കാ​രാ​യു​ള്ള സം​ഘ​ത്തി​ൽ ആ​റ് സ്ത്രീ​ക​ളും മൂ​ന്ന് പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രാ​ണ് ജൂ​ൺ ആ​റി​ന് പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​യി​ലാ​യ​ത്.

എം.​കെ. അ​നി​മീ​ഷ് വാ​ട​ക​ക്കാ​ര​നാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ച​ത്. പൊ​ലീ​സു​കാ​ർ​ക്ക് പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​മു​ള്ള​തി​ന്റെ തെ​ളി​വു​ക​ള​ട​ക്ക​മു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ട​ക്കാ​വ് ഇ​ൻ​സ്​​പെ​ക്ട​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രെ​യും സ​സ്​​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​ർ ഒ​ളി​വി​ൽ പോ​യ കേ​സി​ൽ നാ​ട​കീ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പൊ​ലീ​സു​കാ​ർ​ക്ക് അ​ന​ധി​കൃ​ത സ​മ്പാ​ദ്യ​വും റി​യ​ൽ എ​സ്റ്റേ​റ്റ് വ്യാ​പാ​ര​ത്തി​ൽ പ​ങ്കാ​ളി​ത്ത​വും ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. കെ​ട്ടി​ടം വാ​ട​ക​ക്കെ​ടു​ത്ത അ​നി​മീ​ഷ് വി​ദേ​ശ​ത്താ​യ​തി​നാ​ൽ അ​റ​സ്റ്റ് ന​ട​ന്നി​ട്ടി​ല്ല എ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe