മഴയിലും കുഴിയിലും കുടുങ്ങി വടകര: ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

news image
Jun 13, 2025, 4:11 am GMT+0000 payyolionline.in

വടകര ∙ ദേശീയപാതയിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതാണു പ്രശ്നം. 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഴ ശക്തമായപ്പോൾ ഗതാഗതം മന്ദഗതിയിലായി. ചെറുതും വലുതുമായ കുഴികളിൽ ചെളി നിറഞ്ഞതു കാരണം വാഹനങ്ങൾ പതുക്കെയാണു നീങ്ങുന്നത്. മഴയ്ക്ക് മുൻപ് സർവീസ് റോഡുകൾ നന്നാക്കിയിരുന്നെങ്കിൽ ഗതാഗത പ്രശ്നമുണ്ടാകില്ലായിരുന്നു. മഴ തുടങ്ങിയ ശേഷം കുഴികളിൽ ടാറും കോൺക്രീറ്റും ചേർന്ന  മിശ്രിതം  കൊണ്ട് കുഴി അടയ്ക്കുകയായിരുന്നു. ഇത് 2 ദിവസം കൊണ്ട് കുഴിയായി മാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe