മഴയും കാറ്റും; ദില്ലിയിലെ വായു മലിനീകരണ തോതിൽ കുറവ്, ​ഗുണനിലവാരത്തിൽ നേരിയ പുരോ​ഗതി

news image
Nov 11, 2023, 9:52 am GMT+0000 payyolionline.in

ദില്ലി: ദില്ലിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി. സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 213 ആണ്. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ പെയ്ത മഴയും ശക്തമായ കാറ്റുമാണ് മലിനീകരണ തോതിൽ കുറവ് വരുത്തിയത്. ദില്ലിയിൽ മലിനീകരണം രൂക്ഷമായ ആനന്ദ് വിഹാർ, ജഹാംഗിർപുരി,  പഞ്ചാബി ബാഗ് എന്നിവിടങ്ങളിലെല്ലാം 300 ന് താഴെയാണ് തോത്.  അതേ സമയം  ദില്ലി സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലും ക്യാമ്പസുകളിലും ശൈത്യകാലാവധി നേരത്തെയാക്കി. മറ്റന്നാള്‍ മുതൽ 19 വരെയാണ് അവധി. ദീപാവലി കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലാണ് തലസ്ഥാന നഗരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe