കോടനാട്: മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന അതിരപ്പിള്ളിയിലെ കൊമ്പനാന ചരിഞ്ഞു. മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കോടനാട്ട് ചികിത്സക്കെത്തിച്ച കൊമ്പനാണ് ചരിഞ്ഞത്. ഒരടിയോളം ആഴമുള്ള മുറിവായിരുന്നു ആനയ്ക്കുണ്ടായിരുന്നത്. അണുബാധ തുമ്പിക്കൈയിലേക്കു കൂടി വ്യാപിച്ചിരുന്നു.