മാണിക്കോത്ത് കൂട്ടായ്മയുടെ നാലാം വാർഷികാഘോഷങ്ങൾക്ക് ആവേശം പകരാൻ അഖില കേരള വടംവലി മത്സരം; ഏപ്രിൽ 22ന്

news image
Apr 19, 2026, 10:10 am GMT+0000 payyolionline.in

പയ്യോളി: മാണിക്കോത്ത് കൂട്ടായ്മയുടെ നാലാം വാർഷികാഘോഷങ്ങൾക്ക് ആവേശം പകരാൻ അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. പയ്യോളിയുടെ ഹൃദയഭാഗമായ മാണിക്കോത്ത് ഏപ്രിൽ 22 ബുധനാഴ്ച വൈകുന്നേരം 6 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.

കേരളത്തിലെ പ്രമുഖ വടംവലി ടീമുകൾ അണിനിരക്കുന്ന പോരാട്ടത്തിൽ ആവേശകരമായ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പയ്യോളിയുടെ കായിക ചരിത്രത്തിൽ ഇതുവരെ അനുഭവിക്കാത്ത വടംവലിയുടെ കരുത്തും പോരാട്ടവീര്യവും കാണികൾക്ക് മുന്നിലെത്തിക്കുകയാണ് ലക്ഷ്യം.

നാടിന്റെ സാംസ്കാരിക കൂട്ടായ്മയായ മാണിക്കോത്ത് കൂട്ടായ്മയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ കായിക മാമാങ്കത്തിലേക്ക് കായിക പ്രേമികളെയും നാട്ടുകാരെയും സംഘാടകർ സ്വാഗതം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe